ഓണ്‍ലൈന്‍ വായ്പ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇലന്തൂര്‍ താഴയില്‍ ഗ്രൂപ്പ്. ധനകാര്യ മേഖലയില്‍ ആറു പതിറ്റാണ്ടോളം സേവന പാരമ്പര്യമുള്ളതാണ് ഇലന്തൂര്‍ താഴയില്‍ ഗ്രൂപ്പ്. ഓണ്‍ലൈന്‍ വായ്പ സേവനങ്ങളെന്ന പുതിയ ആശയങ്ങളുമായിട്ടാണ് താഴയില്‍ ഇപ്പോള്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത്. വായ്പകള്‍ക്കായി കേരളത്തില്‍ എവിടെ നിന്നും ഓണ്‍ ലൈനായി അപേക്ഷിക്കാമെന്നും കാലതാമസമില്ലാതെ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പകള്‍ ഉടനടി ലഭ്യമാണെന്നും താഴയില്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജിനോയ് ജോണ്‍ പറഞ്ഞു.
വ്യക്തിഗത വായ്പ, വാഹന വായ്പകള്‍ , വ്യാവസായിക ആവശ്യത്തിനുള്ള വായ്പകള്‍ എന്നിവയാണ് ഇപ്പോള്‍ നല്‍കുന്നത്. പ്രോസസ്സിംഗ് ഫീയോ പ്രീ ക്ലോഷര്‍ ചാര്‍ജ്ജോ വായ്പകള്‍ക്ക് ഈടാക്കുന്നില്ല. വായ്പ അപേക്ഷകര്‍ക്ക് വീട്ടിലിരുന്ന് www.thazhayilfinance.com എന്ന വെബ്സൈറ്റ് മുഖേന കേരളത്തില്‍ എവിടെ നിന്നും അപേക്ഷിക്കാം. E-KYC, Esign എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഒട്ടും കാലതാമസമില്ലാതെയാണ് വായ്പകള്‍ നല്‍കുന്നതെന്നും കമ്പിനി വ്യക്തമാക്കി. താഴയില്‍ ഫിനാന്‍സിന്റെ ഓണ്‍ലൈന്‍ വായ്പകള്‍ എന്ന നൂതന ആശയം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും. നിലവില്‍ വായ്പാ അപേക്ഷയുമായി ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നുണ്ട്. ഇതിനൊരു പരിഹാരവും കാലതാമസമില്ലാതെ വായ്പകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും തങ്ങളുടെ പുതിയ ഉദ്യമത്തിനു പിന്നിലുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ ജിനോയ് ജോണ്‍ പറഞ്ഞു.