ഇന്നത്തെക്കാലത്ത് ഓൺലൈൻ ആയി ഇഷ്ടഭക്ഷണം ഓാർഡർ ചെയ്ത് കഴിക്കാനിഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് .കാരണം ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി വീട് വിട്ട് കഴിയേണ്ടിവരുന്നവർ കൂടുതലായും ഓൺലൈൻ ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. ഇന്ന് നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും ഫുഡ് ഡെലിവറി ചെയ്യുന്നവരെ കാണാം. കൃത്യമായ വിലാസം നൽകിയാൽ നമ്മളിരിക്കുന്ന ഇടത്തേക്ക് പറഞ്ഞ സമയത്തിന് ഭക്ഷണം എത്തിച്ചേരും. മാത്രമല്ല ഹോട്ടലിൽ പോയിരിന്നു കാത്തിരിക്കാതെ സമയവും ലാഭിക്കാം. എന്നാൽ ഈ ലാഭത്തിന് ഇനി മുതൽ അൽപം പണം കൂടുതലായി ചെലവഴിക്കേണ്ടിവരും.
രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നുമുള്ള ഭക്ഷണങ്ങൾക്ക് ചെലവേറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ഫുഡ് ഓർഡറിന് 2 രൂപ എന്ന നിലയിൽ ‘പ്ലാറ്റ്‌ഫോം ഫീസ്’ ഈടാക്കാൻ ഒരുങ്ങുകയാണ് ഓൺലൈൻ ഭക്ഷണവിതരണ ശൃഖലയായ സ്വിഗ്ഗി. കമ്പനിയുടെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് രണ്ട് രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. ഓർഡർ മൂല്യം പരിഗണിക്കാതെ, എല്ലാ ഉപഭോക്താക്കളിൽ നിന്നും 2 രൂപ അധിക ഫീസ് ആയി വാങ്ങിക്കാനാണ് കമ്പനി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ആദ്യ പടിയായി ബംഗളൂരുവിലും ഹൈദരാബാദിലുമാണ് പ്ലാറ്റ്‌ഫോം ഫീസ് ഉൾപ്പെടെയുള്ള വില വർധനവ് വരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033