Thursday, May 15, 2025 3:11 am

ഓൺലൈൻ ടിക്കറ്റ് : അടവിയിൽ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി ഇക്കോ ടൂറിസം സെന്ററിൽ ടെലിഫോൺ കമ്പനികളുടെ റേഞ്ച് കുറവ് മൂലം ഓൺലൈനായി പണം അടയ്ക്കുന്നതിന് ചില സമയങ്ങളിൽ തടസ്സം നേരിടുന്നതായി പരാതി. വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പണമിപാടുകൾ ഓൺലൈനായി മാത്രം സ്വീകരിക്കാനുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് വന്നിരുന്നു. ഓൺലൈനായി മാത്രം പണം സ്വീകരിച്ചാണ് ഇതിന് ശേഷം ടിക്കറ്റുകൾ നൽകിയിരുന്നത്. ഇങ്ങനെ പണം കൈമാറ്റം ചെയ്യാൻ അറിയാത്തവർക്കും അതിന് സംവിധാനം ഇല്ലാത്തവർക്കും മടങ്ങേണ്ടി വരുന്ന സ്ഥിതിയുമുണ്ട്.

കുട്ടവഞ്ചി സവാരി, ആരണ്യകം ഇക്കോ ഷോപ്പ്, കേന്ദ്രത്തിലെ ഭക്ഷണശാല, ബാംബൂ ഹട്ടുകൾ, വന വിഭവങ്ങളുടെ വിപണന കേന്ദ്രം എന്നിവിടങ്ങളിൽ ഇനി ഓൺലൈനിൽ മാത്രമേ പണം അടയ്ക്കാൻ കഴിയു. കറൻസി നോട്ടുകൾ സ്വീകരിക്കില്ല. ഇക്കോ ടൂറിസം സെന്ററിൽ എത്തി കാർഡ് സ്വീപ്പിംഗ് മെഷീനിലൂടെയോ ക്യു ആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാൻ കഴിയും. എന്നാൽ ടെലിഫോൺ കമ്പനികളുടെ പ്രദേശത്തെ റേഞ്ച് കുറവ് പലപ്പോഴും തടസ്സമായി മാറുകയാണ്. ഇവിടെയെത്തി ഓൺലൈനിൽ പണം അടയ്ക്കാൻ കഴിയാതെ പല വിനോദസഞ്ചാരികളും മടങ്ങുന്നതും പതിവാണ്. പലപ്പോഴും ഇവിടുത്തെ ജീവനക്കാർ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് നൽകി പിന്നീട് അവർക്ക് ഗൂഗിൾ പേ വഴി ചെയ്തു കൊടുക്കുകയാണ് പതിവ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....