തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം പരിഹരിക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാരിന് അഹങ്കാരവും ധിക്കാരവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്കി. സമരം ചെയ്യുന്നവര്‍ അനുഭവിക്കുന്ന വേദനയുടെ ഒരംശം ഭരണത്തിലിരിക്കുന്നവര്‍ തിരിച്ചറിയുന്നില്ല. യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രശ്ങ്ങള്‍ ഇന്നത്തേത് മാത്രമല്ല, ഭാവിയിലേക്കും ഉള്ളതാണ്. പിഎസ്സി റാങ്ക് ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റായാണ് യുഡിഎഫ് കാണുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം ; സര്‍ക്കാരിന് അഹങ്കാരവും ധിക്കാരവുമെന്ന് ഉമ്മന്‍ ചാണ്ടി
RECENT NEWS
Advertisment