പത്തനംതിട്ട : ജനങ്ങള്‍ക്ക് സ്നേഹം നല്‍കി അത് പതിന്മടങ്ങായി ഏറ്റുവാങ്ങി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഉമ്മന്‍ ചാണ്ടി ചരിത്രമുള്ളകാലത്തോളം ജനഹൃദയങ്ങളില്‍ കാലാതീതമായി ജീവിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരുതലും സ്നേഹവും സമന്വയിപ്പിച്ച് കേരളത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും അതിവേഗം ബഹുദൂരം സഞ്ചരിച്ച മികച്ച ഭരണകര്‍ത്താവായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അദ്ദേഹത്തെ കല്ലെറിഞ്ഞവരും വേട്ടയാടിയവരും പശ്ചാത്തപിച്ച് മാപ്പ് പറയണമെന്ന് സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. റ്റി.എച്ച് സിറാജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാാന പ്രസിഡന്‍റ് കെ.സി വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗം കെ.ജി രവി, ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുറം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ. സുരേഷ് കോശി, പഴകുളം സതീഷ്, എം.കെ പുരുഷോത്തമന്‍, അജി അലക്സ്, വല്ലാറ്റൂര്‍ വാസുദേവന്‍, സലിം പെരുനാട്, മണ്ണില്‍ രാഘവന്‍, ശശി തടിയൂര്‍, കലഞ്ഞൂര്‍ രാധാകൃഷ്ണപിള്ള, ബേബി മൈലപ്ര, ജെ. വേണുഗോപാല്‍, സണ്ണികുട്ടി, അഡ്വ. ആശാ കുമാരി, മനു തയ്യില്‍, കെ.എന്‍ രവീന്ദ്രന്‍, നജീര്‍ പന്തളം, മണിലാല്‍, സുരേഷ് കുഴുവേലി, സജു മാത്യ, കുര്യന്‍ സഖറിയ, കുരുവിള ജോണ്‍, കെ.എന്‍ രാജന്‍, അബ്ദുള്‍ കലാം ആസാദ്, ജോര്‍ജ് ജോസഫ്, റനീസ് മുഹമ്മദ്, കെ.വി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033