പന്തളം : മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോഗവും പുഷ്പാർച്ചനയും ഉൾപ്പെടെ പന്തളം ജംഗ്ഷനിൽ ആചരിച്ചു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉമ്മൻചാണ്ടിയുടെ ജീവിതചര്യ പിൻപറ്റണമെന്നും അനുസ്മരണയോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. എതിരാളികളോട് പോലും സൗമ്യതയോടും സമചിത്തതയോടും പെരുമാറുന്ന മറ്റൊരു നേതാവ് രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമാണെന്നും അനുസ്മരണയോഗം വിലയിരുത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ച അനുസ്മരണയോഗം പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ പന്തളം മഹേഷ്, പന്തളം വാഹിദ്, കെ ആർ വിജയകുമാർ, ജി അനിൽകുമാർ, പി എസ് വേണു കുമാരൻ നായർ, ഇ എസ് നുജുമുദീൻ, രത്നമണി സുരേന്ദ്രൻ, കെ എൻ രാജൻ, മുരളീധരൻ, വിനോദ് മൂകടിയിൽ, മജീദ് കോട്ടവീട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സമാപന സമ്മേളനം എ നൗഷാദ് റാവുത്തർ അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സക്കറിയ വർഗീസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമാപന സമ്മേളനത്തിൽ പി പി ജോൺ, നസീർ കടക്കാട്, അഡ്വ. അഭിജിത്ത് മുകടിയിൽ, ബിജു സൈമൺ, പി കെ രാജൻ, ഡോ. സാബുജി വർഗീസ്, പ്രൊഫ. കൃഷ്ണകുമാർ, സുധാ അച്യുതൻ, മണ്ണിൽ രാഘവൻ, അഡ്വ. മുഹമ്മദ് ഷഫീഖ്, ബൈജു മുകടിയിൽ, സോളമൻ വരവുകാലായിൽ, അലക്സാണ്ടർ, കോശി കെ മാത്യു, റാഫി റഹീം, ജോബി ജോയ്, കെ എൻ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.