തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി പനിയുണ്ടായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശാരീരിക അവശതകള്‍ കൂടി പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉമ്മന്‍ ചാണ്ടിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള കണക്ക് പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്നു ആരോഗ്യ വിദഗ്ധര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഉയരാനുള്ള സാധ്യതയാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്. ടി പി ആര്‍ 5 ശതമാനത്തിനും മുകളില്‍ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഉടന്‍ പരിശോധന നടത്തണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പി സി ആര്‍ പരിശോധനയും നടത്തണം. ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ സജ്ജമാക്കാനുള്ള നിര്‍ദേശവും നല്‍കി. രോഗ വ്യാപനം കണ്ടെത്തിയാല്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെ പൊതു ഇടങ്ങളില്‍ മാസ്‌ക് സാനിടൈസര്‍ സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോ എന്ന പോലീസ് പരിശോധന തുടരുകയാണ്.