തിരുവനന്തപുരം : ഇടത് സര്‍ക്കാരിന്റേത് മല്‍സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമെന്ന് ഉമ്മന്‍ ചാണ്ടി. കോവളം എം.എല്‍.എ എം. വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയത്. രമേശ് ചെന്നിത്തല തെളിവ് സഹിതം ആരോപണവുമായി രംഗത്ത് വന്നപ്പോള്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. തന്റെ അറിവോടു കൂടി നടന്ന കളവ് മുഖ്യമന്ത്രി മറച്ചു വെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിച്ചു നില്‍ക്കാന്‍ പരമാവധി നോക്കിയിട്ടും പറ്റാതെ വന്നപ്പോഴാണ് കരാര്‍ റദ്ദാക്കി താനൊന്നും അറിഞ്ഞില്ലെന്ന തരത്തിലേയ്ക്ക് മാറ്റുന്നതിന് തയ്യാറായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇടത് സര്‍ക്കാരിന്റേത് മല്‍സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയo : ഉമ്മന്‍ ചാണ്ടി
RECENT NEWS
Advertisment