കോട്ടയം : യുഡിഎഫിന് ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്:
യുഡിഎഫിന് ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങള്‍ എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതിക്കഴിഞ്ഞു. സ്വജന പക്ഷപാതവും അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ ഭരണം അവസാനിക്കണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്.
ഇപ്പോള്‍ പുറത്തുവരുന്ന “എക്സിറ്റ് പോള്‍ ” ഫലങ്ങള്‍ നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമാണ്. ജനാധിപത്യ ബോധമുള്ള സമൂഹത്തെ പരിഹസിക്കലാണ് അശാസ്ത്രീയ സര്‍വേകള്‍.
തികഞ്ഞ ആത്മവിശ്വാസത്തോടെ ഐക്യജനാധിപത്യമുന്നണി മുന്നോട്ടുപോകും .
നമ്മള്‍ വിജയിച്ച് തിരിച്ചുവരും, തീര്‍ച്ച …