വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിൽ കിടന്നുറങ്ങിയിരുന്നയാളെ അർധരാത്രിയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. അയൽവാസിയായ സുഹൃത്തിൻറെ സഹായത്തോടെയാണ് ഇവർ ഭർത്താവിനെ ആക്രമിച്ചത്. ആക്രമിച്ച സംഘത്തിലെ നാലു പേർക്കായി പോലീസ് അന്വേഷണം ഊർജ്ജതമാക്കി. വണ്ടിപ്പെരിയാർ വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലാണ് ഭാര്യ അഷീറ ബീവി മകൻ പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് ഹസ്സൻ എന്നിവരെ പോലീസ് പിടികൂടിയത്.
ഈ മാസം 16 ന് രാത്രി ഒന്നരയോടെയാണ് വീട്ടിൽ ഒറ്റക്ക് കിടന്നുറങ്ങുകയായിരുന്ന അബ്ബാസിനെ നാലംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഹിന്ദുവായിരുന്ന സത്യരാജ് എറണാകുളം സ്വദേശിയായ അഷീറ ബീവിയെ കല്യാണം കഴിച്ചതോടെ ഇസ്ലാം മതവും അബ്ബാസ് എന്ന പേരും സ്വീകരിച്ചിരുന്നു. അടുത്ത കാലത്തായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. പല തവണ പിണങ്ങുകയും ഒന്നിയ്ക്കുകയും ചെയ്തു. അബ്ബാസ് പലപ്പോഴും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടന്നാണ് അഷീറയുടെ പരാതി.
ഇക്കാര്യം അഷീറയുടെ കുടുംബ വീട്ടിൽ കഴിഞ്ഞിരുന്ന അയൽവാസിയായ ഷെമീറിനെ അറിയിച്ചു. തുടർന്നാണ് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടത്. സംഭവ ദിവസം രാത്രി പന്ത്രണ്ടരയോടെ അഷീറയും മകനും വണ്ടിപ്പെരിയാറിൽ ഷമീറും സംഘവുമെത്താൻ കാത്തു നിന്നു. ഇവരോടൊപ്പം വള്ളക്കവിലെ വീട്ടിലെത്തിയ അഷീറ വീടിൻറെ പിൻഭാഗത്തെ വാതിൽ തൊട്ടടുത്തുള്ള ജനാലയിലൂടെ കൈകടത്തി തുറന്ന് നൽകി.
ഷെമീറും സംഘവും അബ്ബാസിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം അഷീറയും മകനുമായി എറണാകുളത്തേക്ക് മടങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാനും ഇവരുണ്ടായിരുന്നു. സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. അബ്ബാസിനെ വെട്ടിപ്പരിക്കേൽപ്പിച്ച നാല് പേരെയും ഉടൻ പിടികൂടുമെന്നും ഇവർക്കായി അന്വേഷഷണം നടക്കുകയാണെന്നും വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033