ബംഗളൂരു: ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനുമേൽ മിസൈൽ ആക്രമണം നടത്തിയ ഇന്ത്യൻ സായുധ സേനയുടെ ധീരതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രവാദത്തിന് നമ്മുടെ മണ്ണിൽ ഇടമില്ലെന്നും ഐക്യത്തോടെയും ശക്തിയോടെയും ഇന്ത്യ തിരിച്ചടിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഓപറേഷൻ സിന്ദൂറിന് പിന്നിൽ പ്രവർത്തിച്ച സായുധസേനക്ക് എന്റെ സല്യൂട്ട്. ഇന്ത്യ ഒരു തരത്തിലും തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നാണ് അവരുടെ ധീരമായ പ്രവൃത്തി കാണിച്ചുതരുന്നത്. പഹൽഗാം ആക്രമണം നിഷ്കളങ്കരായ ജനങ്ങൾക്കുമേലുളള ആക്രമണമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ ആത്മാവിനും സ്വപ്നങ്ങൾക്കും മേലുള്ള ആക്രമണമായിരുന്നു.
ഇരകൾക്കും അവരുടെ കുടുംബത്തിനും നീതി ഉറപ്പാക്കുകയാണ് സൈന്യം ചെയ്യുന്നത്. രാജ്യത്തിന്റെ നിർണായക ഘട്ടത്തിൽ കർണാടക സംസ്ഥാനം സേനക്ക് സർവ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീനകശ്മീരിലെയും ഒമ്പതു കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാവിലെ ആക്രമണം നടത്തിയത്. തീവ്രവാദ സംഘടനയായ ജയ്ശെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവൽപൂരിലും ലശ്ററെ ത്വയ്യിബയുടെ കേന്ദ്രമായ മുരിദ്കെയിലുമടക്കം ആക്രമണങ്ങൾ നടന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033