Wednesday, May 14, 2025 12:35 am

തിരുവനന്തപുരത്ത് കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ഇതിൻ്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇന്ന് മുതൽ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലിനോക്കുന്ന ജീവനക്കാരും ഉൾപ്പടെ വലിയ വിഭാഗം വരുന്ന കാൽനട യാത്രക്കാർക്ക് അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും കാൽനട യാത്രക്കാർക്ക് വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കാതിരിക്കുന്നതിനും വേണ്ടിയാണ് പദ്ധതി.

എവിടെയൊക്കെ റോഡുകൾ ഉണ്ടോ അവിടെയൊക്കെ കാൽനട യാത്രക്കാർക്ക് നടപ്പാതയും ഉറപ്പുവരുത്തുന്നതിലൂടെ ഇവർ റോഡുകളിലൂടെ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. സീബ്രാക്രോസിംഗിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തുന്നതിലൂടെ കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി അപകട രഹിതമായ റോഡ് യാത്ര ഉറപ്പുവരുത്തും. ഇതിൻ്റെ ഭാഗമായി റോഡ് വശങ്ങളിൽ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും കാഴ്ചയെ മറക്കുന്നതും അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതുമായ കൊടി തോരണങ്ങളും ബാനറുകളും കണ്ടെത്തി ഉടനടി നീക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇത് പാലിക്കാത്തവർക്ക് എതിരെ ഹൈക്കോടതി ഉത്തരവുകൾ പ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....