രാജ്യത്തെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ. പുതിയൊരു ഫോൺകൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ കമ്പനി. ഓപ്പോ എ59 5ജി എന്നാണ് ഓപ്പോയുടെ പുതിയ ഫോണിന്റെ പേര്. എന്നാൽ ഫോണിന്റെ ലോഞ്ച് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. ഓപ്പോ എ59 5ജിയുടെ ചിത്രം കമ്പനി ട്വിറ്റർ വഴി പുറത്ത് വിട്ടിട്ടുണ്ട്. ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്പ്ലേയാണ് ഈ ഫോണിനായി ഓപ്പോ ഒരുക്കിയിരിക്കുന്നത്. ഈ നോച്ചിനുള്ളിൽ ആണ് ഫോണിന്റെ സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഓപ്പോ അവതരിപ്പിച്ച എ58ന്റെ പിൻഗാമിയായണ് ഈ ഫോൺ എത്തുക. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13.1-ൽ ആയിരിക്കും ഓപ്പോ എ59 പ്രവർത്തിക്കുക.90Hz റീഫ്രഷ് റെയ്റ്റുള്ള 6.56 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും ഫോണിൽ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6020 SoC ആയിരിക്കും ഫോണിന്റെ പ്രൊസസർ. ഇതിന്റെ പ്രൈമറി ക്യാമറ 13 എംപി. സെക്കന്ററി ക്യാമറ 2 എംപി. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 8 എംപിയുമാണ്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും.
ഫോണിന്റെ ഭാരം 187 ഗ്രാം ആയിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെയുള്ള രണ്ട് വേരിയന്റുകളിൽ ആയിരിക്കും ഓപ്പോ എ59 5ജി ഇന്ത്യയിൽ അവതരിപ്പിക്കുക. ഓപ്പോ എ59 5ജി പുറത്തിറങ്ങുന്ന വിവരം പങ്കുവച്ചുകൊണ്ട് ഓപ്പോ പുറത്ത് വിട്ട ട്വീറ്റിൽ ഫോണിന്റെ ചിത്രം കമ്പനി നൽകിയിരുന്നു. കർവ്ഡ് ഡിസ്പ്ലേയാണ് ഈ ചിത്രത്തിൽ എ59ന് ഉള്ളത്. ഗോർഡർ കളർ ഷെയ്ഡും ഈ ഫോണിനായി ഓപ്പോ ഒരുക്കിയിരിക്കുന്നു. ഫോണിന്റെ ഇരുവശങ്ങളിലെ ബെസലുകൾക്ക് കട്ടി കുറവാണ്. മുകളിലും താഴെയുമുള്ള ബെസലുകൾ കട്ടിയുള്ളതുമാണ്. ഈ രീതിയിലാണ് ഇതിന്റെ ഡിസൈൻ. ഫോണിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളു. 2024ന്റെ തുടക്കത്തിൽ നിരവധി ഫോണുകളാണ് വരുന്നത്. സാംസങ് ഗാലക്സി എസ് 24 അൾട്ര ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഫോൺ. ഇതിന് പുറമെ വിവോ എക്സ് 100 സീരീസ് ഫോണുകൾ, വൺപ്ലസ് 12, ഷവോമിയുടെ നോട്ട് 13 പ്രോ പ്ലസ്, എസ്യൂസിന്റെ ആർഒജി ഫോൺ 8 എന്നിവയും ജനുവരി മാസം പുറത്തിറങ്ങാൻ സാധ്യതയുണ്ട്.