തിരുവനന്തപുരം : ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ആറ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനധികൃതമായി തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ നിയമസാധുത ഇല്ലാതെ തൽസ്ഥാനത്ത് തുടരുകയാണ്. ഇവെര അടിയന്തരമായി പുറത്താക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം.
നിയമനത്തിന് സാധുത നൽകിയ 2021ലെ ഓർഡിനൻസ് 2022 നവംബർ 14 ന് റദ്ദായതാണെന്നും അദ്ദേഹം അറിയിച്ചു. മുൻ എം.പി പികെ ബിജു ഉൾപ്പെടെയുള്ളവരാണ് അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നത്. ഇവർ കൈപ്പറ്റിയ 50 ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓർഡിനൻസ് പ്രകാരമായിരുന്നു നിയമനം. പിന്നീട് നിയമം പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. പി കെ ബിജു ഉൾപ്പെടെ ഉള്ളവർ ഒന്നേകാൽ വർഷമായി നിയമ സാധുത ഇല്ലാതെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണ്. കേരളത്തിലെ ഒരു സർവകലാശാലയിലും ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് ഇതെന്നും ഇവരുടെ തീരുമാനങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെ പരിഹസിച്ചെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. സത്യാഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിക്കുന്നതാണ് പിണറായിയുടെ ശീലം. സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.