മൈസൂരു: ബന്ദിപുർ കടുവാസങ്കേതത്തിനു കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിൽ മലയാളസിനിമയുടെ ചിത്രീകരണം അനുവദിച്ച കർണാടക സർക്കാരിനെതിരേ പ്രതിപക്ഷനേതാവ് ആർ. അശോക്. കർണാടകയുടെ ഭരണകേന്ദ്രം ബെംഗളൂരുവിലെ വിധാൻസൗധയിൽനിന്ന് കോൺഗ്രസ് സർക്കാർ, പ്രിയങ്കാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിലേക്കു മാറ്റിയതായി അദ്ദേഹം പരിഹസിച്ചു. പരിസ്ഥിതിലോലപ്രദേശത്ത് സിനിമ ചിത്രീകരിക്കാൻ തദ്ദേശീയ ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടില്ലെന്നും സിനിമയുടെ പിന്നണിപ്രവർത്തകർ സർക്കാർതലത്തിൽ അനുമതി നേടിയിട്ടുണ്ടെന്നുമാണ് ഫോറസ്റ്റ് അസി. കൺസർവേറ്റർ വ്യക്തമാക്കിയത്. സർക്കാർതലത്തിൽ ആരാണ് അത്തരമൊരു അനുമതി നൽകിയത്. ഇതിനുപിന്നിൽ ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആർ. അശോക് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കർണാടക വനംവകുപ്പ് നേരത്തേ നഷ്ടപരിഹാരം നൽകിയിരുന്നു. അന്നത്തെ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ കത്ത് പ്രകാരമായിരുന്നു നടപടി. ഇതുപോലെ സിനിമാചിത്രീകരണം അനുവദിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിൽനിന്ന് സമാനമായ എന്തെങ്കിലും നിർദേശമുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.ഏറെ നിയന്ത്രണങ്ങളുള്ള ബന്ദിപുർ വന്യജീവിസങ്കേതത്തിനു കീഴിലുള്ള ഹിമവദ് ഗോപാലസ്വാമി കുന്നുകളിൽ ചൊവ്വാഴ്ച നടന്ന സിനിമാചിത്രീകരണത്തിനെതിരേ പരിസ്ഥിതിപ്രവർത്തകർ വ്യാപകപ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷനേതാവും വിമർശനവുമായി രംഗത്തെത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.