തിരുവനന്തപുരം : മുസ്ലിം സംഘടനകൾ ആര്‍.എസ്.എസുമായി ചർച്ച നടത്തിയതിൽ കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ യുഡിഎഫിനെ വലിച്ചിഴച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. 42 വർഷം ജമാഅത്തെ ഇസ്‍ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ചവരാണ് സിപിഎം എന്നും അന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി വര്‍ഗീയ കക്ഷിയായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത് മുതൽ 2019 വരെ 42 വർഷക്കാലം സി.പി.എമ്മിന്‍റെ സഹയാത്രികരായിരുന്നു. അന്നൊന്നും സി.പി.എമ്മിന് അവർ വർഗീയ കക്ഷിയായിരുന്നില്ല. 2019 പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരായ നിലപാടുകളുടെ ഭാഗമായി അവര്‍ കോൺഗ്രസിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെയാണ് സി.പി.എമ്മിന് അവര്‍ വര്‍ഗീയ കക്ഷിയായത്. ജമാഅത്തെ ഇസ്‍ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയൻ എത്രയോ തവണ സന്ദർശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സുപ്രഭാതത്തിൽ അവരെ തള്ളിക്കളയുകയാണ് വി.ഡി സതീശന്‍ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.