Sunday, March 30, 2025 10:34 am

ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. SFIO അന്വേഷണം നടക്കുന്നുണ്ടല്ലോ. കോടതി വിധിയുടെ വിശദാംശങ്ങൾ അറിയില്ല. PMLA പ്രകാരമാണോ കറപ്ഷൻ കേസാണോ എന്ന് വ്യക്തതയില്ല. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. സേവനം നൽകിയിട്ടില്ല എന്ന് മൊഴിയുണ്ട്. അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്നത് യാഥാർഥ്യം. അങ്ങനെയെങ്കിൽ എന്തിന് പണം വന്നു. മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. മാസപ്പടി കേസിൽ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. നിയമയുദ്ധം തുടരുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു മാത്യു കുഴൽനാടൻ.

കോടതിയിൽ പറഞ്ഞതെല്ലാം തനിക്ക് ബോധപ്പെട്ട കാര്യങ്ങളാണെന്നും നിയമപോരാട്ടത്തിൽ നിരാശ ഇല്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. അന്നുമുതല്‍...

എംഡിഎംഎയുമായി 2 പേർ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ....

എസ്എന്‍ഡിപി യോഗം മേപ്രാൽ ശാഖയുടെ പൊതുയോഗം നടന്നു

0
തിരുവല്ല : എസ്എന്‍ഡിപി യോഗം 770 - ാം മേപ്രാൽ...

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ

0
കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ...