പത്തനംതിട്ട : കേരളത്തിൽ വർധിച്ചു വരുന്ന വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന അപകട മരണം കുറയ്ക്കുന്നതിനും വായിലെ കാൻസർ രോഗചികിത്സയ്‌ക്കും ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് നൽക്കുന്ന പങ്ക് അമൂല്യമാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കോണ്ടുർ പറഞ്ഞു.
ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ ദിനാചരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനവും പുഷപഗിരി ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ പ്രോംപ്റ്റ് -2020 ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ കേരളാ ഘടകത്തിന്റെ പ്രസിഡന്റ് ഡോ. മനോജ് ഭാസ്ക്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ റവ.ഡോ.മാത്യു മഴവെഞ്ചേരിൽ മുഖ്യ പ്രഭാഷണം നടത്തി. റവ.ഫാ.എബി വടക്കുംതല, ഡോ.കെ.ജോർജ്ജ് വർഗ്ഗീസ്, ഡോ.വർഗ്ഗീസ് മാണി, ഡോ.ജോസഫ് എഡ്വേർഡ്, ഡോ.ശ്യാം സുന്ദർ, ഡോ.തോമസ് ജോർജ്, ഡോ.ജോർജ് പോൾ, ഡോ.അരുൺ ബാബു എന്നിവർ പ്രസംഗിച്ചു.
മുതിർന്ന മാക്സിലോഫേഷ്യൽ സർജൻ ഡോ.വർഗീസ് മാണിക്ക് ലൈഫ് ടൈം അച്ചീവേമെന്റ് അവാർഡ് നൽകി ആദരിച്ചു. നാല് ദിവസം നീണ്ടു നിൽക്കുന്ന ദേശീയ ശില്പശാലയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 300ൽ അധികം വിദ്യാർഥികൾ പങ്കെടുക്കുന്നു.