റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒ.ആര്‍.സി (ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) ത്രിദിന ക്യാമ്പിന് തുടക്കമായി. കുട്ടികൾ അനുഭവിക്കുന്ന സ്വഭാവ വൈകാരിക, പഠന, മാനസിക, ആരോഗ്യമടക്കം പുതിയ സാമൂഹ്യ വെല്ലുവിളികൾ മുൻകൂട്ടി കണ്ടെത്തി അവർക്ക് ക്ലാസ്റൂം തലത്തിലും സ്കൂൾ തലത്തിലും വിദഗ്‌ധരുടെ സഹായത്തോടെ പരിചരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ ജീവിത കഴിവുകളെ ശക്തിപ്പെടുത്തുക ഫലപ്രദമായ രക്ഷാകർതൃത്വം ഉറപ്പുവരുത്തുക വെല്ലുവിളികളെ ശാസ്ത്രീയമായി ആയി കണ്ടെത്തി പരിഹരിക്കുന്നതിന് രക്ഷിതാക്കളെയും പൊതുസമൂഹത്തെയും അധ്യാപകരെയും പ്രാപ്തരാക്കുന്നതിനും രക്ഷാകർത്ത്യ ബോധന പരിപാടികൾ നടത്തുകയും ചെയ്യുന്ന സ്‌കൂൾതല പദ്ധതിയാണ് ഓ.ആർ.സി.
വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.ആര്‍ ലതാകുമാരി, ഒ.ആര്‍.സി ജില്ലാ കോര്‍ഡിനേറ്റര്‍ അഷിത ജെ.നായര്‍, പ്രഥമധ്യാപിക ആര്‍ ഓമന, എം പിടിഎ പ്രസിഡന്‍റ് റീന സ്റ്റീഫന്‍, അധ്യാപകരായ കെ.കെ ശശീന്ദ്രന്‍, ടി അമ്പിളി, സി.ജി ഉമേഷ്, ആര്‍ രജനി, സ്വയംപ്രഭാ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓ.ആര്‍.സി പരിശീലകരായ നിതിന്‍ പി.സജു, എം രേഷ്മാരാജ്, എ.എം സന്ദീപ് എന്നിവര്‍ ക്ലാസ് നയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1