പാലക്കാട് : ഓൺലൈൻ പർച്ചേസിങ് ആപ്പായ മീഷോ വഴി പാലക്കാട് പള്ളത്തേരി സ്വദേശി സജീഷ് ഒക്ടോബർ ആറിന് ഒരു സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു. സജീവ് ഓർഡർ ചെയ്തത് 1101 രൂപ വിലയുള്ള സ്മാർട്ട് വാച്ചാണ്. എന്നാൽ ഒക്ടോബർ ഒമ്പതിന് വീട്ടിലെത്തിയതാകട്ടെ ഒരു കഷ്ണം തുണിയും കുറച്ച് ഗോലിയുമാണ്. ക്യാഷ് ഓൺ ഡെലിവറിയായാണ് സാധനമെത്തിയത്. എന്നാൽ സർവ്വീസ് പ്രൊവൈഡർമാരെ വിളിച്ചിട്ടും ഫലമുണ്ടായില്ല. സോറി പറയുകയും ഇനി ആവർത്തിക്കില്ലെന്ന് ആവർത്തിച്ച് പറയുകയുമാണ് ഇവർ ചെയ്തത്. പണം തിരിച്ച് നൽകുന്നതിനെ കുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും സജീഷ് പറയുന്നു.
മീഷോ വഴി ഓർഡർ ചെയ്തത് സ്മാർട്ട് വാച്ച് എന്നാല്‍ കിട്ടിയത് ഒരു കഷ്ണം തുണിയും കുറച്ച് ഗോലിയും
RECENT NEWS
Advertisment