ഇടുക്കി : കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡി ലെവൽ ആംബുലൻസിൽ നഴ്സിനെ നിയമിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയ്ക്ക് നിർദ്ദേശം നൽകിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എച്ച്ആറിൽ ഉണ്ടായ സങ്കേതിക പ്രശ്നമാണ് നിയമനം വൈകാൻ ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവാക്കി വാങ്ങിയ അത്യാധുനിക സൗകര്യമുളള ആംബുലൻസ് നഴ്സില്ലെന്ന കാരണത്താൽ കഴിഞ്ഞ എട്ട് മാസമായി ഓടാതെ നിർത്തിയിട്ടിരിക്കുകയാണ്. ഈ വിവരം ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തിര പ്രാധാന്യത്തോടെ വാഹനത്തിൽ നഴ്സിനെ നിയമിക്കണമെന്ന് ആശുപത്രി മാനേജ്മെന്റിന് മന്ത്രി നിർദ്ദേശം നൽകിയത്. നിയമനവുമായി ബന്ധപ്പെട്ട് എച്ച് ആറിൽ ഉണ്ടായ സാങ്കേതിക തടസ്സമാണ് കാലതാമസത്തിനിടയാക്കിയതെന്ന് മന്ത്രി പറഞ്ഞു. ആംബുലൻസിൽ മുൻപ് ഉണ്ടായിരുന്ന നഴ്സ് ജോലി ഉപേക്ഷിച്ച് പോയതോടെ പ്രവർത്തനം അവതാളത്തിലാവുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.