വാഷിംഗ്ട്ടൺ : ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം കമ്പനിയെ വിഭജിക്കുകയാണെന്ന് യുഎസ് നീതിന്യായ വകുപ്പ്. ഓൺലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിൾ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു. ഒരു വർഷത്തെ വാദപ്രതിവാദത്തിനുശേഷമാണ് ജഡ്ജി അമിത് മേത്ത കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് വിധി പ്രസ്താവിച്ചത്. ഈ കേസിൽ മികച്ച പരിഹാരം തീരുമാനിക്കുന്നതിന് സർക്കാരിന്റെയും കമ്പനിയുടെയും വാദം കേൾക്കുകയാണ് കോടതി. ഓഗസ്റ്റിൽ കോടതി വിധി വന്നതിന് പിന്നാലെ നീതിന്യായ വകുപ്പ് ഗൂഗിളിനെ വിഭജിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.
ഈ വർഷം വേനൽക്കാലത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്. ക്രോം വെബ് ബ്രൗസർ വിൽക്കാൻ ഗൂഗിളിനെ കോടതി നിർബന്ധിക്കണമെന്ന ആവശ്യമുയർത്തിയാണ് സർക്കാർ തിങ്കളാഴ്ച വാദം ആരംഭിച്ചത്. ബ്രൗസർ വിപണിയിൽ മത്സരം പുനരാരംഭിക്കാൻ കോടതി ആഗ്രഹിക്കുന്നുവെങ്കിൽ ഗൂഗിളിന്റെ എതിരാളികളെ സഹായിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. ഗൂഗിളിന്റെ സെർച്ച് എഞ്ചിനെ വെബ് ബ്രൗസറുകളിലും സ്മാർട്ട്‌ഫോണുകളിലും ഓട്ടോമാറ്റിക്കായി ഉൾപ്പെടുത്തുന്നതിന് ആപ്പിൾ, മോസില്ല, സാംസങ് പോലുള്ള സ്ഥാപനങ്ങളുമായി ഗൂഗിൾ ഏർപ്പെട്ടിരിക്കുന്ന കരാറുകൾ കോടതി പരിശോധിക്കണമെന്നും, കമ്പനിക്കെതിരായി സർക്കാർ നൽകിയ കേസിന്റെ ഹൃദയഭാഗം അതാണെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.
എന്തായാലും യുഎസ് ഭരണകൂടവും ഗൂഗിളും തമ്മിലുള്ള കേസ് കമ്പനിയുടെ ഘടന തന്നെ പൊളിക്കാൻ ശേഷിയുള്ളതാണ്. സെർച്ച് എഞ്ചിൻ മാത്രമല്ല, ഗൂഗിളിന്റെ പരസ്യ വിതരണം, പ്ലേ സ്റ്റോർ എന്നിവയുമായി ബന്ധപ്പെട്ടും യുഎസിലും ആഗോള തലത്തിലും കേസുകൾ നടക്കുന്നുണ്ട്. ഈ കേസുകളിൽ മിക്കതിലും ഗൂഗിളിന് എതിരായാണ് കോടതി വിധികൾ വന്നിട്ടുള്ളത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.