Friday, May 2, 2025 6:01 am

അവയവദാനം ; ഇനി മുതൽ രജിസ്റ്റർ ചെയ്യാൻ ഫീസില്ല , ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനം ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യാൻ ഇനി രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. അവയവത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്തി കൊണ്ടുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ 2013ലെ നിയമവിരുദ്ധ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് പുതിയ നടപടി. ഇത്തരത്തിൽ അവയവത്തിനായി 5000 രൂപ വരെയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കിയിരുന്നത്.

കഴിഞ്ഞ 10 വർഷമായി രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഏകദേശം രണ്ട് കോടി രൂപയോളമാണ് പിരിച്ചെടുത്തത്. 2014ലെ നിയമത്തിന് വിരുദ്ധമായതിനാൽ ഇവ റദ്ദ് ചെയ്യണമെന്ന് ദേശീയ അവയവദാന ഏജൻസി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. അവയവ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നവർ ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്തുന്ന സാഹചര്യത്തിൽ രജിസ്ട്രേഷൻ ഫീസിന്റെ ആവശ്യമില്ലെന്നും ദേശീയ അവയവദാന ഏജൻസി വ്യക്തമാക്കി. 2013 മുതൽ ഇതുവരെ 1,035 ശസ്ത്രക്രിയകളാണ് എത്തിയിട്ടുള്ളത്. ഇതിൽ 7500- ലധികം പേർ പണം നൽകി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെ വിശദമായി...

0
കോഴിക്കോട് : നഗരമധ്യത്തിൽ 15 കാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ...

കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിൽ

0
കൊല്ലം : കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി 27...

ബസ് വഴിയരികിൽ നിര്‍ത്തി നിസ്കരിച്ച ഡ്രൈവര്‍ക്ക് സസ്പെൻഷൻ

0
ബെംഗളൂരു : യാത്രക്കാരുമായി പോയ കര്‍ണാടക ആര്‍ടിസി ബസ് വഴിയരികിൽ നിര്‍ത്തി...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി ട്രംപ്

0
വാഷിങ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണിയെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ...