ചെങ്ങന്നൂർ : വൊക്കേഷണൽ ഹയർസെക്കൻഡറി ചെങ്ങന്നൂർ മേഖലാ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ദ്വിദിന സ്റ്റുഡൻ്റ് ലീഡർഷിപ് ക്യാമ്പും കരിയർ മാസ്റ്റർമാർക്കുള്ള കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പരിശീലനവും നടന്നു. തൊഴിൽ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആലപ്പുഴ പത്തനംതിട്ട ജില്ലയിലെ 48 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വൊക്കേഷണൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ മേഖലാ അസിസ്റ്റൻറ് ഡയറക്ടർ ഷാജു തോമസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഗവ.ഗേൾസ് വി.എച്ച്.എസ്.സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ.ശ്രീജയ എസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ കോർഡിനേറ്റർ സലിൽ കുമാർ.കെ, പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ഷാജി ജോർജ്ജ്, കരിയർ ട്രെയിനർ രാജേഷ് വി.ആർ തുടങ്ങിയവർ സംസാരിച്ചു. ബ്രഹ്മ നായകം മഹാദേവൻ, രാജേഷ് വി.ആർ, സഞ്ജു പി ചെറിയാൻ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. രണ്ട് ജില്ലകളിൽ നിന്നുമായി 48 അദ്ധ്യാപകരും 96 വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033