പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. നാളെയുടെ വാഗ്ദാനമായ കുട്ടികള്‍ മാലിന്യ സംസ്കരണത്തില്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ചും സ്വയം ഗ്രീന്‍ ആര്‍മിയായി മാറണമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭാ പരിധിയിലുള്ള സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഹരിത കേരള മിഷനും ശുചിത്വ മിഷനും സമുക്തമായി മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ഗ്രീൻ പ്രോട്ടോക്കോൾ സർവ്വേയിൽ ഹരിത സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ട 19 ഓഫീസുകൾക്കുള്ള സർട്ടിഫിക്കറ്റ് ചെയർമാൻ ടി സക്കീര്‍ ഹുസൈന്‍ കൈമാറി.
ഷഫാന എ (മാര്‍ത്തോമ എച്ച് എസ് എസ് പത്തനംതിട്ട. പ്രാര്‍ത്ഥന ജെ (ഗവണ്മെന്‍റ് എച്ച് എസ് എസ് പത്തനംതിട്ട) എന്നിവര്‍ കുട്ടികളുടെ പ്രതിനിധികളായി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തൈക്കാവ് ഗവണ്മെന്‍റ് എച്ച് എസ് എസിലെ അനാമി വി ആര്‍, പാര്‍വതി പ്രവീണ്‍, ക്രിസ്റ്റോ ടി ഡി എന്നിവര്‍ കുട്ടികളുടെ പാനല്‍ അംഗങ്ങളായിരുന്നു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെറി അലക്സ്, കൗൺസിലർ അനീഷ് പി കെ, നഗരസഭ സെക്രട്ടറി സുധീര്‍ രാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജി എസ് കുമാര്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അജയ് കെ ആര്‍, ശുചിത്വ മിഷന്‍ വൈ പി എസ് എച്ച് ഋതുപര്‍ണ എന്നിവര്‍ ശുചിത്വ സന്ദേശം കൈമാറി. ജെ എച്ച് ഐ സന്തോഷ് കുമാര്‍ സ്വാഗതവും കെ എസ് ഡബ്ല്യു എം പി അനില നന്ദിയും പറഞ്ഞു. പങ്കെടുത്ത 16 സ്കൂളുകളിലെ കുട്ടികളുടെ പ്രതിനിധികള്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകളില്‍ സമയബന്ധിതമായി ചെയ്യാനാകുന്ന ക്രമത്തില്‍ സമയക്രമം നിശ്ചയിച്ച് ഉടന്‍ ഇടപെടല്‍ ഉണ്ടാക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി സുധീര്‍ രാജ് ഉറപ്പ് നല്‍കി.