അടൂര്‍ : കെപിജിഡി അടൂർ നിയോജക മണ്ഡലം കമ്മറ്റിയും ഏഴാംകുളം, നെടുമൺ വാർഡ് കമ്മിറ്റിയും സംയുക്തമായി ഗാന്ധി വിജ്ഞാന സദസ്സും ഗാന്ധി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നെടുമൺ സെൻറ് ജോർജ് യു.പി.സ്കൂളിൽ വെച്ച് നടത്തി. കെപിജിഡി നിയോജക മണ്ഡലം പ്രസിഡന്റ് എം ആർ ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന സദസ്സ് ഡോ.പഴകുളം സുഭാഷ് ഉത്ഘാടനം ചെയ്തു. അയോദ്ധ്യയിലെ രാമൻ അല്ല ഗാന്ധിജിയുടെ രാമൻ എന്നും സത്യവും ത്യാഗവും അഹിംസയും ആണ് രാമസങ്കൽപ്പം എന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി,+2 ക്ന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു കൊണ്ട് ജില്ല ചെയർമാൻ കെ ജി.റെജി മെമൻൻ്റോ വിതരണം ചെയ്തു. മഹാത്മാ ഗാന്ധി ചരിത്രത്തിലൂടെ വിജ്ഞാന സദസ്സ് പ്രഭാഷണം അനൂപ് മോഹൻ നടത്തി. യോഗത്തിൽ തെരകത്തു മണി, ശ്രീദേവി ബാലകൃഷ്ണൻ, പി കെ എബ്രഹാം, ബിനു എസ്.ചക്കലയിൽ, പി കെ മുരളി, സദാനന്ദൻ, സുരേഷ് ബാബു, വിജയലക്ഷ്മി ഉണ്ണിത്താൻ, റെജി മാമൻ, ഉണ്ണികൃഷ്ണ പിള്ള, ജോയ് കൊച്ചുതുണ്ടിൽ, നെടുമൺ ഗോപൻ, ഷാജി ഡാനിയേൽ, നൈജി ബിജി, ഷീജ. മുരളീധരൻ, സജു ആനംകോട് സുമതി ഗംഗദരൻ, ശോഭ കുമാരി,ബിനിൽ ബിനു, രജിത എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1