കൊച്ചി : സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി ജസ്റ്റിസ് ബഞ്ചമിന്‍ കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സഭ സ്വാഗതം ചെയ്തു.
ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പൊലീത്തയാണ് വിധി സ്വാഗതം ചെയ്തത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാക്കാന്‍ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ പൂര്‍ണ്ണമയും സംരക്ഷിക്കപ്പെടുമെന്നാണ് വിശ്വാസം.