Thursday, July 3, 2025 9:11 pm

എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു വിദ്യാലയം ഒരു ഭവനം പദ്ധതി മാതൃകാപരം ; മന്ത്രി വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു വിദ്യാലയം ഒരു ഭവനം പദ്ധതി മാതൃകാപരമാണെന്നു മന്ത്രി വീണ ജോർജ് പറഞ്ഞു. മുട്ടത്തുകോണം എസ്.എൻ.ഡി.പി .ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ പുരോഗതിക്ക് മുട്ടത്തുകോണം സ്കൂൾ നൽകിയിട്ടുള്ള സംഭാവനകൾ ഏറ്റവും വിലപെട്ടതാണെന്നും മന്ത്രി പറഞ്ഞു. മാനേജ്‍മെന്റ് വിഭാവനം ചെയ്ത ഒരു വിദ്യാലയം ഒരു ഭവനം പദ്ധതി പ്രകാരം സ്കൂളിലെ വിദ്യാർഥിനി എസ്. സാന്ദ്രയ്ക്ക് നിർമ്മിച്ച വീടിന്റെ വീടിന്റെ താക്കോൽ ദാനവും സ്കൂളിൽ പണികഴിപ്പിച്ച പാചക പുരയുടെ ഉദ്ഘാടനവും നടത്തി. കേരള സർവകാല ശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സ്കൂളിലെ പൂർവ വിദ്യാർഥിനി നിരഞ്ജന രാജ്, എസ് .എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്കൂളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ അനന്ദു എസ്. സജി, മുഹമ്മദ് ഫൈസൽ എന്നിവരെ ആദരിക്കലും നടന്നു. എസ്. എൻ.ഡി.പി യോഗം സ്കൂൾസ് വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, ഭവന സമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഇലന്തുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാദേവി, ഡി.ഇ.ഒ. പി.ആർ. ഷീലകുമാരിയമ്മ, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.എസ്.സാനു, എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് അംഗം എൽ.മഞ്ജുഷ, പ്രിസിപ്പാൾ പി.ഗിരീഷ്, മുൻ ഹെഡ് മിസ്ട്രസ് എസ്. സന്തോഷ്, എസ്. നിർമലാദേവി, ടി.ഡി രാജേന്ദ്രൻ, മുൻ പ്രിൻസിപ്പാൾഎം.കെ.ലീലാമണി, മുട്ടത്തുകോണം ശാഖ പ്രസിഡന്റ്  ഇ.ഡി. സുഗതൻ, ശാഖ സെക്രട്ടറി എസ്. സുരേന്ദ്രൻ, മുൻ പി.ടി.എ പ്രസിഡന്റ്  എം.പി. മോഹനൻ, കെ.കെ. സുശീലൻ, പി.ടി.എ വൈസ് പ്രസിഡന്റ് രാജൻ ചെറിയത്ത്, ഹെഡ് മിസ്ട്രസ് പി.ഉഷ എന്നിവർ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...