കാസര്‍കോട് : കല്ലൂരാവിയിലെ അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് പുറത്താക്കി. നിലവില്‍ യൂത്ത് ലീഗ് കാഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറി യാണ് ഇര്‍ഷാദ്. ഔഫിന്റെ കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതകവുകമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി ഇര്‍ഷാദിന് പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഇര്‍ഷാദിനെ തല്‍സ്ഥാനത്ത് നിന്നും സസ്പെന്‍റ് ചെയ്തതായി അറിയിക്കുന്നു എന്ന് യൂത്ത് ലീഗ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
