കോന്നി : നിർദ്ധനരായ കുടുബത്തിന് കരൾ മാറ്റി വെക്കുന്നതിനായി കോന്നി ഗ്രാമ പഞ്ചായത്ത് നമ്മുടെ കൈതാങ്ങ് പദ്ധതി രൂപീകരിച്ചു. കോന്നി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ മഠത്തിൽകാവ് വാസ്തുഭം വീട്ടിൽ റ്റി സുരേഷ്‌കുമാർ (51) ആണ് ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കരൾ അടിയന്തിരമായി മാറ്റി വെക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. ഏകദേശം അൻപത് ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിസാബു ചെയർപേഴ്സൺ ആയും കോന്നി വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഡി അനിൽകുമാർ കൺവീനറായും കൈത്താങ് പദ്ധതിക്ക് രൂപം നൽകിയത്. 2024 ജൂൺ പത്തിന് മുൻപായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ട അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇതോടൊപ്പം നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് തുക നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. ACCOUNT NAME : KONNI GRAAMAPNCHAYTH NAMMUDE KAITHANG . ACCOUNT NUMBER : 4030810107 7522,IFSC CODE : KLGB0040308, BANK NAME : KERALA GRAMIN BANK KONNI
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1