കൊല്ലം : കൊട്ടാരക്കരയിൽ വീട്ടിലേക്ക് മറിഞ്ഞ കോൺക്രീറ്റ് മിക്സിംഗ് ലോറി ആറ് ദിവസത്തിന് ശേഷം നീക്കി. അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്. കുടുംബത്തിന്‍റെ അവസ്ഥയെപ്പറ്റി അറിഞ്ഞ കെ ബി ഗണേഷ് കുമാർ എംഎൽഎ പ്രശ്നത്തില്‍ ഇടപെട്ടു.
എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിൽ വാഹനം നീക്കം ചെയ്യാമെന്നും വീട് പുതുക്കി പണിയാമെന്നും വാഹനയുടമ ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയത്. വീട് പണി ഉടൻ തുടങ്ങുമെന്നും തകർന്ന വീട്ടുപകരണങ്ങൾക്ക് പകരം പുതിയത് വാങ്ങി നൽകാമെന്നും വാഹനയുടമ ഉറപ്പ് നൽകിയിട്ടുണ്ട്.