ഐതിഹാസികമായ ‘ചേതക്കിനെ’ തങ്ങളുടെ ഏക ഇലക്ട്രിക് ഓഫറിംഗായി ബജാജ് ഓട്ടോ പുനരുജ്ജീവിപ്പിച്ചിരുന്നു. ജനങ്ങള്‍ തിരിച്ചുവരവ് ഏറ്റെടുത്തതോടെ രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ വിപണിയിലെ ജനപ്രിയ മോഡലുകളില്‍ ഒന്നായി ചേതക് മാറി. ഇക്കഴിഞ്ഞ ജൂണില്‍ 7000 യൂണിറ്റുകള്‍ വിറ്റഴിച്ച ചേതക് തരക്കേടില്ലാത്ത വില്‍പ്പനയുമായി മാര്‍ക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വില്‍പ്പന ഉയര്‍ത്തുന്നതിനായി ബജാജ് ചേതക്കിന്റെ കുറഞ്ഞ വിലയിലുള്ള ഒരു പതിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുകയാണിപ്പോള്‍. വിപണിയില്‍ മത്സരം കടുത്തതോടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ബജാജ് അടുത്തിടെ ചേതക്കിന്റെ വില കുറച്ചിരുന്നു. നേരത്തെ 1.22 ലക്ഷം, 1.52 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായി ബേസ്, പ്രീമിയം ട്രിമ്മുകളിലായായിരുന്നു ചേതക് വിറ്റിരുന്നത്. 2023 ചേതക്കിനൊപ്പം ബജാജ് ബേസ് ട്രിം പിന്‍വലിക്കുകയും പ്രീമിയം ട്രിമ്മിന്റെ വിലകള്‍ രൂപ കുറയ്ക്കുകയും ചെയ്തു.
ഒറ്റയടിക്ക് 22,00 രൂപ കുറച്ച് ചേതക്ക് പ്രീമിയം ട്രിമ്മിന്റെ വില 1.3 ലക്ഷം രൂപയാക്കി. പുതിയ എന്‍ട്രി ലെവല്‍ ട്രിമ്മിന് ആകര്‍ഷകമായ വിലയായിരിക്കും ബജാജ് നല്‍കുക. ഒരു ഹബ് മോേട്ടാര്‍ ഉപയോഗിച്ച് പരിഷ്‌കരിക്കുന്ന ചേതക്കിന്റെ ബേസ് ട്രിം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ വീണ്ടും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. നിലവിലുള്ള ബജാജ് ചേതക്കില്‍ സ്വിംഗ്ആം മൗണ്ടഡ് BLDC മോട്ടോര്‍ ആണുള്ളത്. ഇതിന് പകരം കൂടുതല്‍ ചെലവ് കുറഞ്ഞ PMS ഹബ് മോട്ടോര്‍ കൊണ്ടുവരും. പരീക്ഷണയോട്ടം നടത്തുന്ന സ്‌കൂട്ടറിന്റെ സ്‌പൈ വീഡിയോയില്‍ മറ്റ് കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രകടമല്ല. വലിപ്പം നോക്കിയാല്‍ പുതിയ ചേതക്കിന് 1894 mm നീളവും 725 mm വീതിയും 1132 mm ഉയരവും 1330 mm വീല്‍ബേസും ആണ് അളക്കുന്നത്. പുതിയ ബജാജ് ചേതക്കിന് 283 കിലോഗ്രാം ഭാരമുണ്ടാകും.
ചേതക് ഇപ്പോഴും അതേ മനോഹര ഡിസൈന്‍ പിന്തുടരുന്നു. ചെലവ് കുറക്കാനായി നിലവിലെ മെറ്റല്‍ ബോഡി പ്ലാസ്റ്റിക്കിലേക്ക് മാറ്റാന്‍ സാധ്യത കാണുന്നു. ചേതക്കിന്റെ പ്രധാന ഹൈലൈറ്റില്‍ ഒന്നാണ് മെറ്റല്‍ ബോഡി.ഇതില്‍ മാറ്റംവരുത്തുമോ എന്നത് വൈകാതെ നമുക്ക് മനസ്സിലാക്കാം. എല്‍ഇഡി ലൈറ്റിംഗ്, എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഒടിഎ അപ്ഡേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ മോഡലിലും തുടരും. പൊതുവേ ഹബ്‌മോട്ടറുമായി വരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മോശമാണെന്നാണ് വെപ്പ്. എന്നാല്‍ ശക്തമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന ടിവിഎസ് ഐക്യൂബ് ഇതിന് അപവാദമായിട്ടുണ്ട്. പുതിയ ബജാജ് ചേതക്ക് 4.2 kWh (5.63 bhp) പവര്‍ നല്‍കുമെന്നാണ് സൂചന. ടോപ് സ്പീഡിന്റെ കര്യത്തില്‍ നിലവില്‍ തന്നെ ചേതക് എതിരാളികളേക്കാള്‍ താഴെയാണ്. മണിക്കൂറില്‍ 63 കിലോമീറ്റര്‍ ആണ് ചേതക്കിന്റെ ടോപ് സ്പീഡ്.
താങ്ങാവുന്ന വിലയില്‍ വരാന്‍ പോകുന്ന ചേതക്കിലും ഇതേ പെര്‍ഫോമന്‍സ് കണക്കുകള്‍ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആയിരിക്കും ടോപ് സ്പീഡ്. ബാറ്ററി ശേഷിയുടെ കാര്യത്തിലും ചേതക്ക് എതിരാളികളുടെ മുന്നില്‍ കുഞ്ഞനാണ്. 2.9 kWh യൂണിറ്റ് ബാറ്ററി പായ്ക്കാണ് ചേതക്കില്‍ വരുന്നത്. ബാറ്ററി വലിപ്പം കുറയാന്‍ സാധ്യത കാണുന്നില്ല. ഹോമോലോഗേഷന്‍ രേഖകളില്‍ ഇവിക്ക് 108 കിലോമീറ്റര്‍ ക്ലെയിംഡ് റേഞ്ച് പറയുന്നുണ്ട്. ഇത് നിലവില്‍ വില്‍പ്പനക്കുള്ള ചേതക്കിന്റെ റേഞ്ചിന് സമാനമാണ്. 2019 അവസാനത്തോടെയായിരുന്നു ബജാജ് ചേതക്ക് അരങ്ങേറ്റം കുറിച്ചത്.
അന്ന് മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ഇവി പുറത്തിറക്കിയപ്പോള്‍ ഗുണനിലവാരമുള്ള ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറിംഗായിരുന്നു. എന്നിരുന്നാലും പിറ്റേ വര്‍ഷം ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വളരെയധികം കൂടി. എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഉയര്‍ന്ന വില ചേതക്കിന് വിനയായി. അതിന്റെ അടിസ്ഥാനത്തിലാണ് അടുത്തിടെ വില കുറച്ചത്. ഇതോടെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പട്ടികയിലെ ബജറ്റ് ഓഫറിംഗുകളില്‍ ഒന്നായി ഇത് വീണ്ടും മാറി. കേന്ദ്ര സര്‍ക്കാറിന്റെ ഇവി സബ്‌സിഡി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ബേസ് ട്രിമ്മിന് ബജാജ് എങ്ങനെ വില നിശ്ചയിക്കുമെന്നറിയാന്‍ ഉറ്റുനോക്കുകയാണ് ഇവി ലോകം. ഹബ് മോട്ടോറുമായി വരുന്ന ബജാജ് ചേതക്ക് അടുത്ത വര്‍ഷം പുറത്തിറങ്ങും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033