നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ക്യാമറയുടെ ക്ലാരിറ്റി കുറവാണോ? വിഷമിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക് ഫോണിന്റെ ക്യാമറയുടെ ക്ലാരിറ്റി വർധിപ്പിക്കാവുന്നതാണ്. ഭൂരിഭാഗം ആളുകളും ഫോൺ വാങ്ങുമ്പോൾ ക്യാമറ നോക്കിയാണ് വാങ്ങുന്നത് എങ്കിലും ഫോൺ വാങ്ങി അൽപം നാൾ കഴിയുമ്പോൾ ക്യാമറയുടെ ക്ലാരിറ്റി കുറയുന്നത് ഒരു പ്രധാന പ്രശ്നം ആണ്. സ്മാർട്ട്ഫോണിൽ എടുക്കുന്ന ഫോട്ടോകൾക്ക് ക്ലാരിറ്റി ലഭിക്കാനായി ആദ്യം ശ്രദ്ധിക്കേണ്ടത് ക്യാമറയുടെ ലെൻസ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പൊടിയും മറ്റ് അവശിഷ്ടങ്ങളും ലെൻസിൽ ഉണ്ടെങ്കിൽ അത് ലെൻസിലേക്ക് പ്രവേശിക്കുന്ന ചില പ്രകാശത്തെ തടയുകയും നിങ്ങൾ എടുക്കുന്ന ഫോട്ടോയുടെ ക്ലാരിറ്റി കുറക്കുകയും ചെയ്യുന്നു. ഉണങ്ങിയ മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് ലെൻസുകൾ തുടക്കുന്നതാണ് ഏറ്റവും ഉത്തമം.
ഫോട്ടോകളുടെ ക്ലാരിറ്റി കൂട്ടാനുള്ള മറ്റൊരു മാർഗമാണ് ഫോക്കസും എക്‌സ്‌പോഷറും വ്യക്തമായി ക്രമീകരിക്കുക എന്നത്. ക്യാമറയിൽ തന്നെ ഇതിനായുള്ള സെറ്റിംഗ്സ് ഉണ്ടായിരിക്കുന്നതാണ്. ഈ സൗകര്യം നിങ്ങളുടെ ഫോണിൽ ഇല്ലെങ്കിൽ എക്‌സ്‌പോഷർ നന്നാക്കാനായി സ്നാപ്സ്പീഡ്, ലൈറ്റ്റൂം, ഫോട്ടോഷോപ്പ് തുടങ്ങയി ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഇരുണ്ട സ്ഥാലങ്ങളിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ലൈറ്റ് കിട്ടും വിധം സജ്ജീകരിച്ചതിന് ശേഷം എടുക്കുക.
നിങ്ങൾ പകൽ സമയത്ത് പുറത്താണെങ്കിൽ ഫോട്ടോ എടുക്കുമ്പോൾ സൂര്യനിൽ നിന്ന് നേരിട്ട് പ്രകാശം പതിക്കാതെ ഇരിക്കാൻ ശ്രമിച്ചുകൊണ്ട് ചിത്രങ്ങൾ പകർത്തണം. ഫോട്ടോ എടുക്കുന്ന സമയം ക്യാമറ ചലിക്കാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ട്രൈപോഡ് പോലുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ ഉത്തമം. ഫോൺ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സൂം ചെയ്യാതെ ഫോട്ടോ എടുക്കുക എന്നത്.
കാരണം പ്രൊഫഷണൽ ക്യാമറകളേക്കാൾ ചെറിയ റെസല്യൂഷനുകളാണ് സ്മാർട്ട്‌ഫോണുകൾക്കുള്ളത്. സൂം ചെയ്യുന്നത് വഴി ഫോട്ടോയിലെ ക്ലാരിറ്റി കുറയുന്നതാണ്. മറ്റൊന്നാണ് ഫോട്ടോ എടുക്കുമ്പോൾ അനുയോജ്യമായ ക്യാമറ തിരഞ്ഞെടുക്കുക എന്നത്. ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക സ്മാർട്ട് ഫോണുകളിലും ഒന്നിലധികം ക്യാമറ ലെൻസുകൾ ഉണ്ട്. നമ്മൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഫോട്ടോയുടെ പശ്ചാത്തലം അനുസരിച്ച് ഇതിൽ അനുയോജ്യമായ ലെൻസ് തിരഞ്ഞെടുക്കേണ്ടതുണ്ട്.
ലാൻഡ്സ്കേപ്പ് ചിത്രങ്ങൾ പകർത്തുന്നതിന് അൾട്രാവൈഡ് ആംഗിൾ ലെൻസ് ഉപയോഗിക്കുക. ചിത്രത്തിലെ പശ്ചാത്തലം ബ്ലറർ ആക്കിയെടുക്കാൻ സെക്കന്ററി ക്യാമറ ഉപയോഗിക്കുക. ഇങ്ങനെ ലെൻസുകൾക്ക് അനുസരിച്ച് ഫോട്ടോ എടുത്താൽ ഫോട്ടോ മികച്ചതാക്കാൻ സാധിക്കുന്നതാണ്. റോ ഫോട്ടേജ് എടുക്കുന്നതും ഫോട്ടോയുടെ ക്ലാരിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. പോസ്റ്റ്-പ്രോസസിംഗിൽ നടക്കുന്ന ഏത് തരത്തിലുള്ള എഡിറ്റിംഗിനും റോ ഫോട്ടോകൾ ഇല്ലെങ്കിൽ വീഡിയോകളാണ് കൂടുതൽ ഗുണകരം.
ക്യാമറ പ്ലസ്, ഗൂഗിൾ ക്യാമറ പോലുള്ള മൂന്നാം കക്ഷി ക്യാമറ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഇതിലൂടെ ഫോട്ടോ എടുക്കുന്നതും ഫോട്ടോകളുടെ ക്ലാരിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. ഫോണിലെ ക്യാമറക്ക് ഇല്ലാത്ത ധാരാളം ഫീച്ചറുകൾ ഇത്തരം ആപ്പുകളിൽ ഉണ്ടായിരിക്കുന്നതാണ്. ഗൂഗിൾ ക്യാമറയിൽ നൈറ്റ് സൈറ്റ്, പോർട്രെയിറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ക്യാമറയിലെ എല്ലാ ഫീച്ചറുകൾ പരിശോധിക്കുന്നതും നിങ്ങളുടെ ഫോട്ടോഗ്രാഫി കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഷട്ടർ സ്പീഡ്, ഐഎസ്ഒ, അപ്പർച്ചർ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിക്കുകയും ഇവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കുകയും ചെയ്യുന്നതും നിങ്ങളുടെ ഫോട്ടോഗ്രഫി കഴിവ് വർദ്ധിപ്പിക്കും. ചിത്രങ്ങൾ എടുത്തതിന് ശേഷം ഇവ എഡിറ്റ് ചെയ്യുന്നതും ചിത്രങ്ങൾ ആകർഷകമാക്കാൻ സഹായിക്കുന്ന കാര്യമാണ്. ഇനി മുതൽ ഫോണിൽ ഫോട്ടോ എടുക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും നിങ്ങളുടെ ഫോട്ടോകളുടെ ഭംഗി വർദ്ധിക്കുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033