ദില്ലി: ആതിഖ് അഹമ്മദും സഹോദരന്‍ അഷറഫും കൊല്ലപ്പെട്ട സംഭവത്തില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഉത്തര്‍പ്രദേശില്‍ തോക്കിന്റെ ഭരണമാണ് നിലനില്‍ക്കുന്നതെന്നും ഒവൈസി പറഞ്ഞു. 2017ല്‍ ബിജെപി അധികാരത്തിലെത്തി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അതീഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കി. സംസ്‌കാര ചടങ്ങുകള്‍ അല്‍പസമയത്തിനകം ആരംഭിക്കും. അതീഖിന്റെ മരണകാരണം നെഞ്ചിലും കഴുത്തിലേറ്റ വെടികളാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, കൊലപാതകത്തിലെ മൂന്ന് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസമാണ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ രാത്രിയിലാണ് ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിക്കുന്നത്.