പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. 1300 ലിറ്റര്‍/മിനിറ്റ് ഉത്പാദനക്ഷമതയുള്ള രണ്ട് ഓക്‌സിജന്‍ പ്ലാന്റുകളാണ് ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുക. ഒരു മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, വാര്‍ഡ് അംഗം ഗീതു മുരളി, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ, ആശുപത്രി ആര്‍.എം.ഒ ഡോ. ജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.