പത്തനംതിട്ട : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായതായി വീണാ ജോര്‍ജ് എം.എല്‍ എ അറിയിച്ചു. മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കാന്‍ ധാരണയായത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്.
ഒന്‍പത് ആഴ്ച്ചക്കുള്ളില്‍ ആശുപത്രിയില്‍ പ്ലാന്റ് സ്ഥാപിക്കും. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള മറ്റ് ക്രമീകരണങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ചെയ്തു നല്‍കും. സംസ്ഥാനത്ത് ഏഴ് ആശുപത്രികളിലാണ് ഇത്തരത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്.