കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം. നാളെ രാവിലെവരെ ഉപയോഗിക്കാനുള്ള ഓക്‌സിജൻ കഞ്ചിക്കോടുനിന്നാണ് എത്തിച്ചത്. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിരുന്നത്.
ഇന്നലെ രാത്രിമുതലാണ് ക്ഷാമം നേരിട്ടത്. നിലവില്‍ ഉണ്ടായിരുന്ന ഓക്‌സിജന്‍ കോവിഡ് ആശുപത്രിയ്ക്ക് വേണ്ടി മാറ്റിയതാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.