Thursday, July 3, 2025 8:24 am

പി.എഫ്. പെൻഷൻ അടുത്തവർഷംമുതൽ ഏത് ബാങ്കിലൂടെയും ലഭിക്കും ; നിർദ്ദേശം നൽകി കേന്ദ്ര തൊഴിൽമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പി.എഫ്. അംഗങ്ങളുടെ ഇ.പി.എസ്. (എംപ്ലോയീസ് പെൻഷൻ സ്കീം-95) പെൻഷൻ അടുത്ത ജനുവരി ഒന്നുമുതൽ ഏതുബാങ്കിന്റെ ഏതുശാഖയിലൂടെയും വിതരണംചെയ്യാൻ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്രീകൃത പെൻഷൻ പേമെന്റ് സംവിധാനം (സി.പി.പി.എസ്.) ഏർപ്പെടുത്താനുള്ള നിർദേശത്തിന് ഇ.പി.എഫ്. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺകൂടിയായ കേന്ദ്ര തൊഴിൽമന്ത്രി മൻസൂഖ് മാണ്ഡവ്യ അംഗീകാരം നൽകി. ഇ.പി.എഫ്.ഒ.യുടെ ഓരോ മേഖലാ, പ്രാദേശിക ഓഫീസുകളും മൂന്നോ നാലോ ബാങ്കുകളുമായിമാത്രം കരാറുകൾ നിലനിർത്തുന്നതാണ് ഇപ്പോഴത്തെ രീതി. ഇതിൽനിന്നുള്ള മാറ്റമാണ് സി.പി.പി.എസ്. രാജ്യത്തെ 78 ലക്ഷത്തിലേറെ ഇ.പി.എസ്. പെൻഷൻകാർക്ക് പുതിയ കേന്ദ്രീകൃതസംവിധാനം പ്രയോജനമാകും. പെൻഷൻ നടപടിക്രമങ്ങൾ ആരംഭിക്കുന്ന സമയത്ത് വിരമിച്ച ജീവനക്കാർ തിരിച്ചറിയൽ പരിശോധനകൾക്കായി ബ്രാഞ്ച് സന്ദർശിക്കേണ്ടിവരില്ല. പെൻഷൻ അനുവദിക്കപ്പെടുന്നതോടെ അക്കൗണ്ടിലേക്കെത്തും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...