തൊടുപുഴ : പരിസ്ഥിതി ലോല മേഖലാ വിഷയത്തില്‍ സംസ്ഥാന റിമോര്‍ട്ട് സെന്‍സിംഗ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്റര്‍ ഉപഗ്രഹ സര്‍വ്വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ജനവാസ മേഖലയിലെ ഓരോ നിര്‍മ്മിതിയെക്കുറിച്ചും നേരിട്ടു സ്ഥല പരിശോധന നടത്തി കുറ്റമറ്റ രീതിയില്‍ വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍.
ഉപഗ്രഹ സഹായത്തോടെ ഇഎസ്‌സെഡ് പരിധിയിലെ വിവിധ തരം നിര്‍മ്മാണങ്ങള്‍ അടയാളപ്പെടുത്തിയത് അശാസ്ത്രീയമാണെന്നും പരാതിയുണ്ട്. സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോര്‍ട്ടിലെ അവ്യക്തതകള്‍ പരിഹരിക്കണം. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 23 എന്നത് നീട്ടി നല്‍കുന്നതിനും നടപടി കൈക്കൊള്ളണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033