തിരുവനന്തപുരം : ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലക്ക് അഭിവാദ്യങ്ങളുമായി മന്ത്രി പി രാജീവ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മന്ത്രി, 1987 ആഗസ്ത് 15 ലെ മനുഷ്യച്ചങ്ങലയെ കുറിച്ചും മന്ത്രി വ്യക്തമാക്കി.
ഒരു മനുഷ്യച്ചങ്ങലയില്‍കൂടി അണിചേരാന്‍ കേരളത്തിലെ യുവാക്കൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തെരുവോരങ്ങളിലേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ 1987 ആഗസ്ത് 15ലെ മനുഷ്യച്ചങ്ങലയെ സ്മരിക്കാതെ പോവതെങ്ങനെ എന്നാണ് മന്ത്രിയുടെ കുറിപ്പ്. ഇന്ന് 2024 ആമാണ്ടിലും ജനങ്ങളുടെയാകെ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർക്കുമ്പോൾ ആ ഓർമ്മകളെല്ലാം ഒന്നുകൂടി മനസിലേക്ക് വരുന്നു എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഈ സമരം ജനങ്ങളറിയരുതെന്ന് ആഗ്രഹിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾ പത്താം പേജിൽ ഒരു വരിയിൽ ഒതുക്കിയേക്കുന്ന വാർത്തയായിരിക്കും ഒരുപക്ഷേ മനുഷ്യച്ചങ്ങല. പക്ഷേ ഈ കാലത്തും ആരുണ്ട് ഞങ്ങൾക്കായി ശബ്ദിക്കാൻ എന്ന് അന്വേഷിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ മുന്നിൽ ഡി.വൈ.എഫ്.ഐ അവരുടെ ശബ്ദമായി മാറുകയാണെന്നും മനുഷ്യക്കോട്ടയായി മാറാൻ പോകുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും മന്ത്രി കുറിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033