Monday, July 1, 2024 3:20 pm

ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആരെ സഹായിക്കാനാണ് ഈ പരാമര്‍ശമെന്ന ആശങ്കയുണ്ടെന്ന് സതീദേവി പറഞ്ഞു. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ക്കു ചേരാത്ത പരാമര്‍ശമാണ് ശ്രീലേഖയുടേത്. വിരമിച്ച ശേഷം ഇത്തരമൊരു പ്രതികരണം നടത്തിയതില്‍ ദുരൂഹതയുണ്ട്. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്ന് യുട്യൂബ് ചാനലിലൂടെ ആരോപിച്ച മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. സാമൂഹ്യ പ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ പോലീസിന്റെ അന്വേഷണം. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ശ്രീലേഖയ്ക്കെതിരെ കേസെടുക്കുന്നതില്‍ തീരുമാനം. പരാതിക്കിടയാക്കിയ യൂട്യൂബ് വിഡിയോ പോലീസ് പരിശോധിക്കും.

പള്‍സര്‍ സുനി കുറ്റക്കാരനാണ് എന്നറിഞ്ഞിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കുസുമം ജോസഫ് തൃശൂര്‍ റൂറല്‍ എസ്‌പിക്കു പരാതി നല്‍കിയത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച്‌ കൃത്യമായ അറിവ് ലഭിച്ചിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിക്ക് എതിരെ കേസെടുത്ത് നടപടികള്‍ സ്വീകരിക്കാതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പള്‍സര്‍ സുനിക്കെതിരെ കുറ്റകൃത്യം അറിഞ്ഞയുടനെ കേസെടുത്തിരുന്നെങ്കില്‍ പിന്നീടുള്ള പല ലൈംഗിക അതിക്രമങ്ങളും തടയാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെട്ട ഒരു കുറ്റകൃത്യം നടന്നിട്ട് കേസെടുക്കാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ്. സ്ത്രീകള്‍ക്ക് എതിരെ ആവര്‍ത്തിച്ച്‌ ലൈംഗിക കുറ്റകൃത്യം ചെയ്യുന്ന ക്രിമിനലാണ് അയാള്‍ എന്ന് ഒരു വനിതാ പോലീസ് ഓഫീസര്‍ക്ക് മനസ്സിലായിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നത് ഞെട്ടിക്കുന്നു എന്നും പരാതിയില്‍ പറയുന്നു.

പള്‍സര്‍ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ടെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. എറണാകുളത്ത് ഏറെ നാള്‍ ജോലി ചെയ്ത തനിക്കിതറിയാമായിരുന്നു. തനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയ ക്രിമിനൽ നിയമം ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ സഭയിൽ

0
ന്യൂ ഡല്‍ഹി : പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വേഗത്തിൽ നീതി നടപ്പാക്കുമെന്ന്...

‘ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരം​ഗം മികച്ചത് ‘ ; വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാകുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല്...

തെറ്റിദ്ധാരണ പരത്താൻ ശ്രമം ; മാധ്യമങ്ങൾക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: പി.ഡബ്ല്യ.ഡി യുടേതല്ലാത്ത റോഡുകൾ പി.ഡബ്ല്യ.ഡി യുടേതാണെന്ന് വരുത്തി തീർക്കുന്ന രീതിയിൽ...

മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു

0
സൂറത്ത് : മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന്...