കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. തനിക്ക് ഔദ്യോഗിക തിരക്കുകള്‍ ഉള്ളത് കൊണ്ട് ഇന്ന് എത്താന്‍ കഴിയാത്തതെന്നും ഏപ്രില്‍ ആദ്യവാരം താന്‍ ഹാജരാകാമെന്നും സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ഇതിന്ശേഷമാണ് സ്പീക്കര്‍ക്ക് 12 ന് കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയത്.