കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നല്‍കി. ഇടതു സ്ഥാനാര്‍ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാര്‍ത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്‌ഷന്‍ ഏജന്റ് പ്രഫ. ലോപ്പസ് മാത്യു മുഖ്യ തിരെഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ കുറെ കാലങ്ങളായി തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജോസ് കെ. മാണിക്കെതിരെ ഉയര്‍ത്തുന്ന ഈ ആരോപണം കാലഹരണപ്പെട്ടതാണെന്നും ജനം തള്ളിക്കളഞ്ഞതാണെന്നും നേതാക്കള്‍ അറിയിച്ചു. ജോസ് കെ.മാണിയെ തരംതാഴ്ത്തി കാണിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ എതിര്‍ ക്യാംപ് നടത്തുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.