Friday, May 9, 2025 1:51 am

പച്ച ഏത്തക്കായ കഴിച്ചാല്‍ പല പ്രശ്നങ്ങൾക്കും പരിഹാരം

For full experience, Download our mobile application:
Get it on Google Play

വാഴപ്പഴം ഏറ്റവും രുചികരവും പോഷക സമൃദ്ധവുമായ ഫലമായാണ് കണക്കാക്കപ്പെടുന്നത്. സ്മൂത്തികൾ, ഫ്രൂട്ട് സലാഡുകൾ, ചിപ്‌സ് എന്നിവയൊക്കെ ഉണ്ടാക്കാൻ വാഴപ്പഴം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പച്ചക്കായയുടെ രുചി എല്ലാവർക്കും ഇഷ്ടമാകണം എന്നില്ല. ചില ആളുകൾക്ക് അതിന്റെ രുചിയും മണവും അത്രയ്ക്ക് പിടിക്കില്ല. എന്നാൽ പച്ചക്കായ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. പച്ചക്കായയ്ക്ക് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

ദഹനം വർധിപ്പിക്കുന്നു : പച്ചക്കായയിൽ ധാരാളം ഉള്ള ഒന്നാണ് ഫിനോളിക് സംയുക്തങ്ങൾ. കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനും ഹൃദയ സംബന്ധമായ രോ​ഗങ്ങൾ തടയാനും ഇതിന് കഴിവുണ്ട്. പ്രീബയോട്ടിക്ക് ​ഗുണങ്ങളും പച്ചക്കായക്ക് ഉണ്ട്. ഈ​ ​ഗുണം വയറിൽ നല്ല ബാക്ടീരിയയെ നിർമിക്കാൻ സഹായിക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.
പ്രമേഹരോഗികൾക്ക് : പച്ചക്കായയിൽ ധാരാളം പെക്ടിനും റസിസ്റ്റന്റ് സ്റ്റാർച്ചും രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ​ഗ്ലൈസെമിക് ഇൻസക്സും കുറവാണ്.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ : പച്ചക്കായയിലെ ഉയർന്ന നാരുകൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകളാൽ സമ്പന്നമായതിനാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ ഇത് സഹായകമാകും. കൂടാതെ പതിവായി കഴിക്കുമ്പോൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.
ആന്റിഓക്സിഡന്റുകൾ : ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഫ്രീറാഡിക്കലുകളിൽ നിന്ന് ഓക്സീകരണം സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കും. ശരീര കോശങ്ങളെ ആരോ​ഗ്യത്തോടെ നിൽക്കാനും ഇത് നിങ്ങളെ സഹായിക്കും. ആന്റ് ഓക്സിഡന്റുകൾ മാത്രമല്ല വൈറ്റമിൻ സി, ബീറ്റകരോട്ടീൻ, നിരവധി ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവയും പച്ചക്കായയിലുണ്ട്.
ശരീര ഭാരം കുറയ്ക്കാൻ : പച്ചക്കായ ശരീര ഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. പച്ചക്കായയിൽ അടങ്ങിയിട്ടുള്ള റസിസ്റ്റന്റ് സ്റ്റാർച്ചും പെക്ടിനും വിശപ്പ് നിയന്ത്രിക്കും. ഫൈബർ ധാരാളം ഉള്ളതിനാൽ ഭക്ഷണം കഴിച്ച് ഏറെ കഴിഞ്ഞാലും വിശപ്പ് തോന്നില്ല. ഇത് ഭക്ഷണത്തിലൂടെ അമിത കലോറി കഴിക്കാതിരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...