തിരുവല്ല : കാരയ്ക്കൽ കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിലെ പടയണി ഉത്സവം നാല്, അഞ്ച്, ആറ് തീയതികളിലും തിരുപന്ത ഉത്സവം ഏഴിനും പ്രതിഷ്ഠാദിന ഉത്സവം 30, മേയ് ഒന്ന് തീയതികളിലും നടക്കും.
നാലിന് വൈകിട്ട് ആറിന് പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽനിന്നും അഗ്നിപകർന്ന് കൂട്ടുമ്മേൽ എത്തിച്ച് പടയണിക്ക് ചൂട്ടുവെയ്ക്കും. ആറിന് വൈകിട്ട് 5.45-ന് ആലുംതുരുത്തി ഭഗവതിക്ക് സ്വീകരണം. സ്വാമിപാലത്തുനിന്നാണ് സ്വീകരിക്കുന്നത്. തുടർന്ന് കരപ്പറ. രാത്രി എട്ടിന് വലിയപടയണി. കുറ്റൂർ ഭൈരവി പടയണിസംഘം നേതൃത്വം നൽകും.
കാരയ്ക്കൽ പടയണിസംഘത്തിലെ കലാകാരൻമാരുടെ അരങ്ങേറ്റവും നടക്കും. ഏഴിന് വൈകിട്ട് ഏഴിന് കളരിപ്പയറ്റ്, 8.15-ന് കലാസന്ധ്യ, 10.30-ന് പുതുക്കുളങ്ങര ക്ഷേത്രത്തിൽനിന്നും ആലുംതുരുത്തി ഭഗവതിയെ സ്വീകരിച്ച് ആൽത്തറയിലെ പ്രത്യേക പീഠത്തിൽ ഇരുത്തും, തുടർന്ന് തിരുപന്ത ചടങ്ങുകൾ, തേരുകളി എന്നിവ നടക്കും. 11.30-ന് ജീവതകളിയും ഭഗവതിക്ക് യാത്രയയപ്പും. 30-ന് 7.30-ന് കൈകൊട്ടിക്കളി. മേയ് ഒന്നിന് 12.30-ന് അന്നദാനം, രാത്രി എട്ടിന് ഭക്തിഗാനസുധ എന്നിവ നടക്കും.