Tuesday, February 11, 2025 7:08 am

സമയബന്ധിതമായി കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാന്‍ മില്ലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൊയ്ത്തുമായും, നെല്ല് സംഭരണവുമായും ബന്ധപ്പെട്ടുള്ള നിലവിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനായി സംസ്ഥാന ഭക്ഷ്യ സിവില്‍ സര്‍വ്വീസ് വകുപ്പ് മന്ത്രിയും കൃഷിവകുപ്പ് മന്ത്രിയും സംയുക്തമായി, ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. പാടങ്ങളില്‍ ശേഖരിച്ചിരിക്കുന്ന നെല്ല് ചുമതലപെടുത്തിയിരിക്കുന്ന മില്ല് ഉടമകള്‍ രണ്ടു ദിവസത്തിനിടെ പൂര്‍ണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണുമെന്നും മന്ത്രിമാര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ താല്‍ക്കാലിക സ്‌റ്റോറേജ് സംവിധാനം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കി. നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയരുകയാണെങ്കില്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും യോഗത്തില്‍ സംബന്ധിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.

നെല്‍പ്പാടങ്ങളില്‍ നിന്ന് യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനമായി. ബന്ധപ്പെട്ട കൃഷി ഓഫീസര്‍, നെല്ല് സംഭരണ ഓഫീസര്‍, ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഒരു ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ച്‌ തല്‍സ്ഥിതി എല്ലാ ദിവസവും ജില്ലാ കളക്ടറെ അറിയിക്കുവാനും തീരുമാനമായി. കൂടാതെ കൃഷി വകുപ്പ് സെക്രട്ടറി, ഭക്ഷ്യ പൊതു വിതരണ സെക്രട്ടറി, കൃഷി ഡയറക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഒരു ഉന്നതതല സമിതി എല്ലാ രണ്ടു ദിവസങ്ങളിലും ജില്ലാ കളക്ടറുമാരുമായി ബന്ധപ്പെട്ട് സ്ഥിതി വിശകലനം ചെയ്ത് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുവാനും യോഗം നിര്‍ദ്ദേശം നല്‍കി.

കൊയ്ത്ത് ഇനിയും പൂര്‍ത്തിയാക്കുവാനുള്ള പാടശേഖരങ്ങളില്‍ അനുയോജ്യമായ കൊയ്ത്ത് മെതിയന്ത്രം എത്തിക്കുവാനുള്ള നടപടികള്‍ ഉടനടി കൈക്കൊള്ളുവാനും കാലവര്‍ഷം ആരംഭിക്കുന്നതിന്റെ മുമ്പ് തന്നെ കൊയ്ത്ത്, സംഭരണം എന്നിവ പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാര്‍, ഭക്ഷ്യ പൊതു വിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, കൃഷി ഡയറക്ടര്‍, മില്ലുടമകളുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ...

പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക...

0
തി​രു​വ​ന​ന്ത​പു​രം :  പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ട്...

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

0
മൂവാറ്റുപുഴ : പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ...

അര കോടി രൂപ വില മതിക്കുന്ന ഹാൻസ് പിടികൂടി

0
കൽപ്പറ്റ : പച്ചക്കറി വണ്ടിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി...