Wednesday, July 2, 2025 12:41 am

കൊടുമണ്ണിൽ നെൽകൃഷിക്ക് പാടശേഖരങ്ങൾ ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : കൊടുമണ്ണിൽ നെൽകൃഷിക്ക് പാടശേഖരങ്ങൾ ഒരുങ്ങി. അങ്ങാടിക്കൽ വടക്ക് മംഗലത്ത് ഏലായിൽ 50 ഏക്കറിലാണ് കൃഷിയിറക്കുന്നത്. മറ്റ് ഏലാകളിലും കൃഷിയിറക്കാൻ പാകത്തിന് നിലം ഒരുങ്ങിക്കിടക്കുകയാണ്. ഇടത്തിട്ട കുമ്പിക്കോണം, ചേരുവ, ഐയ്ക്കാട്, ചെറുകര വയലുകളിലായി ഏകദേശം 110 ഹെക്ടറിലാണ് ഇക്കുറി നെൽകൃഷിയുള്ളത്. കർഷകർക്കാവശ്യമായ നെൽ വിത്തുകൾ കൃഷിഭവനിൽനിന്നും സൗജന്യമായി വിതരണം ചെയ്തു. ഏലാകമ്മിറ്റികൾ ആവശ്യപ്പെടുന്ന അളവിലുള്ള വിത്തുകളാണ് കൃഷിഭവനിൽ നിന്നും നൽകുന്നത്.

പൂട്ട് കൂലി, വരമ്പ് പണി, നടീൽച്ചെലവ്, കളയെടുപ്പ് തുടങ്ങിയ വിവിധ കൃഷിച്ചെലവുകൾക്കായി ത്രിതല പഞ്ചായത്തുകളുടെ സഹായവും കർഷകർക്ക്‌ ലഭ്യമാക്കും. അതേസമയം  കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നെൽകൃഷിയെ ബാധിക്കുന്നതായി കർഷകർ പറയുന്നു. ഇക്കുറി കൃഷിയിറക്കുന്ന സമയത്ത് മഴ തീരെ കുറവായിരുന്നു. ഇത്‌ കാരണം വയലുകൾ പൂട്ടാൻ കഴിയാത്ത സ്ഥിതിയായി. ഇപ്പോൾ വിത തുടങ്ങിയപ്പോൾ മഴ കൂടിയത് വെള്ളക്കെട്ടിനിടയാക്കി. കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും ഏലാ സമിതികളുടെയും മേൽനോട്ടത്തിലാണ് കൃഷി തുടങ്ങുന്നത്. ജൈവവളങ്ങളും നിയന്ത്രിത കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...