പന്തളം : കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ ചിറ്റിലപ്പാടത്ത് വിളഞ്ഞുകിടക്കുന്ന നെല്ല് കൊയ്യാൻ സമയമായെങ്കിലും കൊയ്യുന്ന നെല്ല് കരയിലെത്തിച്ച് സൂക്ഷിക്കാനും ഉണങ്ങാനുമുള്ള കളവും നെല്ലും കാർഷികോപകരണങ്ങളും സൂക്ഷിക്കാനുള്ള ഷെഡും ഒരുങ്ങിയില്ല. പാടത്തോടുചേർന്നുള്ള നാദനടി കളത്തിലാണ് ചിറ്റിലപ്പാടത്തെ മുഴുവൻ കർഷകരും കളം കയറുന്നത്. സമീപത്തുള്ള ചില പറമ്പുകൾ വാടകയ്ക്കും എടുക്കുന്നുണ്ട്. ഇവിടെ നെല്ല് ഉണക്കി, വൃത്തിയാക്കിയശേഷമാണ് സപ്ലൈകോ നെല്ല് സംഭരണം നടത്തുന്നത്. കളം കയറേണ്ട സ്ഥലത്ത് പുല്ല് വളർന്നുനിൽക്കുന്നത് വെട്ടി വൃത്തിയാക്കുന്നത് നഗരസഭയിൽനിന്നുമാണ് അടുത്തയാഴ്ച കൊയ്ത്ത് തുടങ്ങാനിരിക്കെ ഇതുവരെ ഇവിടം വൃത്തിയാക്കിയിട്ടില്ല. സമീപത്തുള്ള സ്ഥലത്ത് അഞ്ചുലക്ഷം രൂപ മുടക്കി കർഷകർക്കാവശ്യമായ ഷെഡ് കെട്ടിനൽകാൻ പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയും നടപ്പായില്ലെന്ന് കർഷകർ പറഞ്ഞു. മഴയായതിനാൽ ഷെഡ് കെട്ടാതെ കൊയ്ത്ത് നടത്താനും കഴിയില്ല. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് താത്കാലിക ഷെഡ് കെട്ടാനുള്ള ശ്രമത്തിലാണ് കർഷകർ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033