പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തിലും നൂറുമേനി വിളവോടെ പത്തനംതിട്ട ജില്ല. ജില്ലയില്‍ 6000 ടണ്‍ നെല്ല് ഇതിനോടകം സംഭരിച്ചു കഴിഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും സംഭരിക്കുന്ന നെല്ല് എറണാകുളം കാലടി ഭാഗത്തുള്ള മില്ലുകളിലാണ് എത്തിക്കുന്നത്. ഒരു കിലോയ്ക്ക് 26.95 രൂപയ്ക്കാണ് ഈ വര്‍ഷം നെല്ല് സംഭരിക്കുന്നത്. പാഡി റെസിപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) ബാങ്കുകളില്‍ ഹാജരാക്കുന്നതനുസരിച്ച് ലഭിക്കുന്ന തുക ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്കു ലഭ്യമാകും. ഇങ്ങനെ 11 ബാങ്കുകളാണു ജില്ലയില്‍ നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നെല്ല് സംഭരിക്കുന്നതിന് ആവശ്യമായ എല്ലാ മില്ലുകള്‍ക്കും കര്‍ഷകര്‍ക്കും പാസുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മാര്‍ച്ചില്‍ ആരംഭിച്ച നെല്ല് സംഭരണം ജൂണ്‍ അവസാനത്തോടെ അവസാനിക്കും. ഇത്തവണ കൂടുതല്‍ കരുതലോടെയാണു കര്‍ഷകര്‍ ജോലി ചെയ്യുന്നതെന്നും മറ്റു മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലില്‍ കൂടുതലായി നെല്ല് സംഭരണം ഉണ്ടാകാറുണ്ടെന്നും ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി.എല്‍ മിനി അറിയിച്ചു.
നൂറുമേനി വിളവോടെ പത്തനംതിട്ട ജില്ല ; 6000 ടണ്‍ നെല്ല് സംഭരിച്ചു
RECENT NEWS
Advertisment