Sunday, July 6, 2025 12:01 am

ഛത്തീസ്ഗഢില്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലുസംഭരണം സര്‍വകാല റെക്കോഡില്‍

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഢ് : ഛത്തീസ്ഗഢില്‍ ഇത്തവണത്തെ ഖാരിഫ് മാര്‍ക്കറ്റിങ് സീസണില്‍ താങ്ങുവിലയ്ക്കു സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലു സംഭരണം റെക്കോഡ് സൃഷ്ടിച്ചു. സംസ്ഥാനത്തെ 2739 കേന്ദ്രങ്ങളിലായി 144.92 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഇത്തവണ സംഭരിച്ചത്. 130 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. സംഘങ്ങള്‍വഴി ജനുവരി 31 നവസാനിക്കേണ്ടിയിരുന്ന നെല്ലുസംഭരണം നാലു ദിവസത്തേക്കുകൂടി നീട്ടിയിരുന്നു. ഛത്തീസ്ഗഢില്‍ രജിസ്റ്റര്‍ ചെയ്ത നെല്‍ക്കര്‍ഷകരുടെ എണ്ണം ഇപ്പോള്‍ 26.85 ലക്ഷമാണ്. ഇതില്‍ ഇക്കൊല്ലം പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ 2.65 ലക്ഷമാണ്.

2000 നവംബറില്‍ രൂപം കൊണ്ട പുതിയ സംസ്ഥാനമായ ഛത്തീസ്ഗഢില്‍ 2001 ല്‍ വെറും 4.63 ലക്ഷം മെട്രിക് ടണ്‍ നെല്ലേ സംഭരിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. പിന്നീട് ഓരോ വര്‍ഷവും നെല്‍ക്കര്‍ഷകരുടെ എണ്ണവും നെല്‍ക്കൃഷി ചെയ്യുന്ന ഭൂമിയും കൂടിക്കൂടിവരികയായിരുന്നു. ഇപ്പോള്‍ 33.48 ലക്ഷം ഹെക്ടറിലാണു നെല്‍ക്കൃഷി ചെയ്യുന്നത്. നെല്‍ക്കര്‍ഷര്‍ക്ക് ഇക്കൊല്ലം നെല്ലു സംഭരിച്ച വകയില്‍ ഇതുവരെ 27,504 കോടി രൂപ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. നെല്‍ക്കര്‍ഷകരുടെ സഹകരണസംഘങ്ങള്‍ 1333 ല്‍നിന്നു 2058 ലെത്തിയിരിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...